LifeSpace Premium Villas

  • LifeSpace
  • LifeSpace
  • LifeSpace
  • LifeSpace
  • LifeSpace
  • LifeSpace
  • LifeSpace
  • LifeSpace
  • LifeSpace

Premium Villas

  • Location
    Samkranthi, Kottayam
  • Build Type
    Premium villas -3 and 4 bed rooms
  • 4 types of villas
    2183, 2562, 2637 & 2970 sq.fts
  • Units
    39 villas on 4.5 acres of land
Kottayam Town 6 km
Ettumanur Town 6 km
Kanjikuzhy 6.5 km
Manarcad Junction 3 km
Carithas Junction 3 km
KIMS Hospital 4 km
Matha Hospital 3 km

നിങ്ങളുടെ സ്വപ്‌നഭവനത്തിലേക്കുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നു..!!


ഓരോ ചതുരശ്രയടിയിലും നിങ്ങളുടെ സ്വപ്‌നം പ്രതിഫലിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലൈഫ് സ്‌പേസ് ആഢംബര വില്ലകള്‍ കെ.സി.സി ഹോംസ് അഭിമാനത്തോടെ അവതരിപ്പിക്കുന്നു. വിശാലമായ മൂന്ന്, നാല് കിടക്കമുറികളോടു കൂടിയ ബംഗ്ലാവുകള്‍. ഇത് നിങ്ങള്‍ സ്വപ്‌നം കണ്ടതാണ്, യാഥാര്‍ത്ഥ്യമാക്കുന്നത് ഞങ്ങളും. നിര്‍മ്മാണത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ, ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പം നിന്ന്, നിങ്ങള്‍ മനസ്സില്‍ കണ്ട അതേ വീട്.

Life Space - comprises of 39 villas & bungalows in a 4.5 acre fully enclosed compound.

Type No of Villas Sq.Ft. Bed Rooms Plot Area
TYPE A 8 2183 Sq.ft. 3 5.26 - 6.00 Cents
Type B 13 2562 Sq.ft. 3 6.10 - 8.50 cents
C (Bungalow) 10 2970 Sq.ft. 4 7.63 - 10.90 Cents
Type D 5 2637 Sq.ft. 4 7.04 - 8.27 Cents

+ 3 Special villas Type E, Type F & Type G


കാലാനുസൃതമായ നല്ല സ്റ്റൈലിഷ് ഡിസൈന്‍. അതുല്യമായ ലൈഫ് സ്റ്റൈലിനു അനുയോജ്യമായ വിധത്തില്‍ ഹരിതാഭമായ ലാന്‍ഡ്‌സ്‌കേപ്പോടു കൂടിയ ഇടം. ആരെയും മോഹിപ്പിക്കുന്ന മനോഹരമായ പ്രകൃതിരമണീയമായ സ്ഥലത്താണ് ലൈഫ് സ്‌പേസ് നിലകൊള്ളുന്നത്.


കൊച്ചിയിലെ പ്രമുഖമായ കണ്‍സെപ്റ്റല്‍ ഡിസൈന്‍ സ്റ്റുഡിയോ-യിലെ ആര്‍ക്കിടെക്ട് ജേക്കബ് മാത്യു ഡിസൈന്‍ ചെയ്ത ശില്‍പ്പവിസ്മയം. കമ്മ്യൂണിറ്റി ലൈഫിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാവുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡിസൈന്‍ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്‌പേസുകളിലെല്ലാം തന്നെ ദൈനംദിന ജീവിതത്തിന് പാകമാവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

Amenities

Lifespace

Some special features of Life Space villas & bungalows

ചൂടേറിയ കാലാവസ്ഥയിലും അകത്തളങ്ങളില്‍ തണുപ്പു നിലകൊള്ളുന്ന വിധത്തില്‍ ഫസ്റ്റ് ഫ്‌ളോറിനു മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്തു മനോഹരമായ ഓടുകള്‍ പാകി ഒരു മൂന്നാമത്തെ റൂഫ് കൂടി നല്‍കിയിരിക്കുന്നു.

പ്രകൃതിദത്തമായ ശുദ്ധവായുവും വെളിച്ചവും ആവോളം ഉള്ളിലേക്ക് കടക്കുന്നതിനായി സ്‌റ്റെയര്‍കേസിനു മുകളില്‍ ടഫണ്‍ ഗ്ലാസ് കൊണ്ട് കവര്‍ ചെയ്ത പര്‍ഗോള നല്‍കിയിരിക്കുന്നു.

ഓരോ വില്ലയ്ക്കും പുറത്ത് കോമ്പോണ്ട് വോളിനോടു ചേര്‍ന്ന് ഒരു സ്‌റ്റോര്‍ റൂം നല്‍കിയിരിക്കുന്നു. നിങ്ങളുടെ ടൂളുകള്‍, ഗ്യാസ് സിലണ്ടറുകള്‍ എന്നിവ സൂക്ഷിക്കാവുന്ന വിധത്തില്‍ ഉപയോഗിക്കാവുന്ന ഈ റൂം ഓരോ വില്ലയ്ക്കുമൊപ്പം തികച്ചും സൗജന്യമായി നല്‍കുന്നു. ഇത് ഞങ്ങള്‍ മാത്രം നല്‍കുന്ന പ്രത്യേകതയാണ്.

നിങ്ങളുടെ വസ്ത്രങ്ങള്‍ അലക്കാനും ഉണക്കാനുമായി ആദ്യ നിലയില്‍ തന്നെ ഒരു ലോണ്‍ഡ്രി റൂം ഒരുക്കിയിരിക്കുന്നു. ഒരേസമയം സൂര്യവെളിച്ചം നേരിട്ടു തട്ടാതെയും എന്നാല്‍ വെളിച്ചത്തില്‍ കിടന്ന് വസ്ത്രങ്ങള്‍ ഉണങ്ങാനുമുള്ള സൗകര്യം. ഇവിടെ വസ്ത്രങ്ങള്‍ തേയ്ക്കുന്നതിനു വേണ്ടി ഒരു ഐയണിങ് കൗണ്ടറും സെറ്റ് ചെയ്തിരിക്കുന്നു..

തടികള്‍ ഉപയോഗിച്ചുള്ള ജനാല, വാതില്‍ ഫ്രെയിമുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗുണമേന്മ നിലനിര്‍ത്താനായി തടിയുടമകളില്‍ നിന്നും നേരിട്ട് വാങ്ങുകയും ആശാരിമാര്‍ സൈറ്റില്‍ തന്നെ നിര്‍മ്മിക്കുകയും ചെയ്യുന്നു.

സൂപ്പര്‍മാര്‍ക്കറ്റ്, ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തിരിക്കുന്ന പൂന്തോട്ടം, മനോഹരമായി ഡിസൈന്‍ചെയ്തിരിക്കുന്ന ഇന്റേണല്‍ റോഡുകള്‍, പ്രായമായവര്‍ക്ക് സമയം ചെലവഴിക്കാവുന്ന വിധത്തില്‍ ഉപയോഗിക്കാവുന്ന മറ്റ് അനവധി സൗകര്യങ്ങള്‍ ലൈഫ്‌സ്‌പേസിന്റെ പ്രത്യേകത.

Where is Life Space located?

കോട്ടയം ടൗണില്‍ നിന്നും 5.9 കിലോമീറ്റര്‍ അകലെ സംക്രാന്തി-പേരൂര്‍ റോഡിലാണ് ലൈഫ് സ്‌പേസ് പ്രൊജക്ട്.

കോട്ടയത്ത് നിന്നും നാലു കിലോമീറ്റര്‍ അകലെ എറണാകുളം റൂട്ടില്‍ എം.സി റോഡ് അരികിലാണ് സംക്രാന്തി ജംഗ്ഷന്‍. ഇവിടെ നിന്നും ലൈഫ് സ്‌പേസിലേക്ക് 1.9 കിലോമീറ്റര്‍ ദൂരം മാത്രം. ഏറ്റുമാനൂരിനെയും ചങ്ങനാശേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോട്ടയം ബൈപാസ് ലൈഫ് സ്‌പേസില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ.

കോട്ടയത്തെ പ്രമുഖമായ എല്ലാ ആശുപത്രികളും ലൈഫ് സ്‌പേസിനോട് ചേര്‍ന്നു തന്നെ സ്ഥിതി ചെയ്യുന്നു. മലിനീകരണം ഒട്ടുമില്ലാത്ത ശാന്തവും സ്വച്ഛവും സുന്ദരവുമായ സ്ഥലത്താണ് കോട്ടയം നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാന്‍ കഴിയുന്നിടത്താണ് ലൈഫ് സ്‌പേസ് നിലകൊള്ളുന്നത്.

 ലൈഫ് സ്‌പേസില്‍ നിന്നും വെറും നൂറു മീറ്റര്‍ അകലെ കൂടിയാണ് മീനച്ചില്‍ ആറ് ഒഴുകുന്നത്. 

ജീവിതകാലം മുഴുവന്‍ താമസിക്കാന്‍ അനുയോജ്യമായ സ്ഥലം.

ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കോട്ടയം- ഏറ്റുമാനൂര്‍-അങ്കമാലി എം.സി റോഡില്‍, സംക്രാന്തി ജംഗ്ഷനില്‍ നിന്നും 1.9  കിലോമീറ്റര്‍ മാറി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ താമസ സ്ഥലത്തേക്കാണ് ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ആശുപത്രികള്‍, ആവശ്യത്തിന് റസ്റ്ററന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍ എന്നിവയെല്ലാം തന്നെ ഈ സ്‌റ്റേറ്റ്‌ ഹൈവേയോടു ചേര്‍ന്നു വരുന്നുണ്ട്.

കോട്ടയം പട്ടണം വികസിക്കുന്നതോടെ സമീപഭാവിയില്‍ ഈ പ്രദേശത്തെ കാത്തിരിക്കുന്നത് വന്‍ വികസനമാണ്. അതു കൊണ്ടു തന്നെ ഇപ്പോഴുള്ള മുതല്‍മുടക്ക് വന്‍ ലാഭമായി മാറാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ല.

Distance Chart

കോട്ടയം ടൗണ്‍ 6 Km
ഏറ്റുമാനൂര്‍ ടൗണ്‍ 6 Km
മണര്‍കാട് ജംഗ്ഷന്‍ 6.5 Km
കാരിത്താസ് ആശുപത്രി 3 Km
മാതാ ആശുപത്രി 3 Km
കിംസ് ആശുപത്രി 4 Km
മെഡിക്കല്‍ കോളേജ് 4 Km

Distance Chart - Places of Worship

ബെത്‌ലഹേം ആര്‍സി ചര്‍ച്ച്-പാറമ്പുഴ 1 Km
സെന്റ്. സെബാസ്റ്റ്യന്‍ ക്‌നാനായ കാതോലിക്ക് ചര്‍ച്ച്, പേരൂര്‍ 1.6 Km
മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, നീലിമംഗലം 1.9 Km
സെന്റ് പോള്‍ മര്‍ത്തോമ ചര്‍ച്ച്, നീലിമംഗലം 1.9 Km
സെന്റ് മേരീസ് യാക്കോബ സുറിയാനി ചര്‍ച്ച്, നീലിമംഗലം 2 Km
മര്‍ത്തശമുനി യാക്കോബായ ചര്‍ച്ച്, പേരൂര്‍ 2.5 Km
കുമാരനല്ലൂര്‍ ദേവീക്ഷേത്രം 3 Km
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം 6 Km
നീലിമംഗലം മുസ്ലീം പള്ളി 2 Km

Location Map

Location Map

Quality, The KCC Promise

ലൈഫ് സ്‌പേസില്‍ നല്‍കുന്ന ഫിറ്റിങ്ങുകളും ഫിക്‌സ്ചറുകളുമെല്ലാം ഏറ്റവും മുന്തിയ പ്രീമിയം ബ്രാന്‍ഡ് ആയതിനാല്‍ നിങ്ങള്‍ക്ക് പിന്നീട് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരുന്നില്ല.

Living Space

  • ഫ്‌ളോറിങ്: ഗ്രാനൈറ്റിന്റെയും ഉയര്‍ന്ന നിലവാരത്തിലുള്ള വെര്‍ട്ടിഫൈഡ് ടൈലുകളുടെയും മിശ്രണം.
  • ഇലക്ട്രിക്കല്‍: ഉയര്‍ന്ന നിലവാരത്തിലുള്ള സ്വിച്ചുകളും മികച്ച രീതിയിലുള്ള ലൈറ്റപ്പുകളും.
  • എല്ലാ മുറികളും ആവശ്യാനുസരണമുള്ള ഇലക്ട്രിക്കല്‍ പോയിന്റുകളും എല്ലാ കിടപ്പു മുറികളിലും എസി പോയിന്റുകളും.
  • ആവശ്യാനുസരണമുള്ള ലാംപ് ഷെയിഡുകളും, ഫാനുകളും, ട്യുബുകളും കോംപ്ലിമെന്ററിയായി നല്‍കുന്നതാണ്.
  • അകം ഭിത്തികളെല്ലാം തന്നെ നല്ല മിനുസമേറിയ പ്രീമിയം ഇമല്‍ഷന്‍ ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നതിനാല്‍ ആവശ്യാനുസരണം കഴുകി വൃത്തിയാക്കാനാവും. പുറം ഭിത്തികള്‍ക്കെല്ലാം തന്നെ പ്രീമിയം അക്രിലിക്ക് എമല്‍ഷന്‍ നല്‍കുന്നു.
  • വാതിലുകള്‍: തേക്കില്‍ തീര്‍ത്ത പുറം വാതില്‍.
  • മറ്റു മുറികളിലെ കട്ടിളയും വാതിലുകളുമെല്ലാം നല്ല കാതല്‍ തടിയില്‍ തീര്‍ത്ത പോളിഷ്ഡ് ഫ്രെയിമുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നു.
  • ജനലുകള്‍: ആഞ്ഞിലിയും പ്ലാവും ഉപയോഗിച്ച് മിനുസപ്പെടുത്തിയ കാതല്‍ തടിയില്‍ നിര്‍മ്മിക്കുന്നു.
  • എല്ലാ ജോയിനറീസും ആക്‌സസ്സറീസും മികച്ച നിലവാരത്തിലുള്ളതാണെന്നു ഉറപ്പാക്കുന്നു.

Bath Space

  • സാനിറ്ററി വെയര്‍: പാരിവെയറിന്റെ വാട്ടര്‍ ക്ലോസറ്റും വാഷ് ബേസിനുകളും
  • ടാപ്പുകള്‍: ഷവര്‍, ഹെല്‍ത്ത് ഫോസറ്റ് എന്നിവയെല്ലാം തന്നെ ജാഗ്വാറിന്റെ ഉയര്‍ന്ന സിംഗിള്‍ ലിവറിലുള്ളത്.
  • ഡിസൈനര്‍ ടൈലുകള്‍ ഉപയോഗിച്ച് ബാത്ത് റൂം ഭിത്തികള്‍ മനോഹരമാക്കുന്നു.
  • പ്രഷര്‍ പമ്പിനുള്ള പ്രൊവിഷന്‍ നല്‍കുന്നു.
  • ഡിസൈനര്‍ ടൈലുകള്‍ ഉപയോഗിച്ച് ബാത്ത് റൂം ഭിത്തികള്‍ മനോഹരമാക്കുന്നു.
  • എല്ലാ വില്ലകള്‍ക്കും പ്രത്യേകമായി സെപ്റ്റിക്ക് ടാങ്കുകള്‍.

Cooking Space

  • അടുക്കളയുടെയും വര്‍ക്ക് ഏരിയയുടെയും കൗണ്ടറുകള്‍ ഗ്രാനൈറ്റില്‍ നിര്‍മ്മിച്ചത്
  • വര്‍ക്ക് കൗണ്ടറിനു മുകളില്‍ റെക്ടിഫൈഡ് ടൈലുകള്‍
  • ഡിഷ് വാഷര്‍, ഹുഡ്, ഹോബ്, വാട്ടര്‍ പ്യുരിഫൈര്‍, ഗ്രൈന്‍ഡര്‍, മിക്‌സര്‍, മൈക്രോവേവ്, റെഫ്രിജറേറ്റര്‍ എന്നിവയ്ക്കായുള്ള പ്രൊവിഷന്‍
  • സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ കിച്ചന്‍ സിങ്ക്
  • ആവശ്യാനുസരണമുള്ള പവര്‍ പോയിന്റ്
  • ആവശ്യാനുസരണമുള്ള സ്‌റ്റോറേജ് സ്‌പേസ്
  • ജാഗ്വാര്‍ ടാപ്പുകള്‍

Water Supply

  • കിണറ്റില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് സെന്‍ട്രലൈസ്ഡ് വാട്ടര്‍ ടാങ്ക് വഴി വിതരണം ചെയ്യുന്നു

Garbage disposal

  • വേസ്റ്റ് മാനേജ്‌മെന്റിന് പ്രത്യേകമായ സ്ഥലസൗകര്യം. ഓര്‍ഗാനിക്ക് വേസ്റ്റിനു ബയോ ബിന്‍, ഇനോര്‍ഗാനിക്ക് വേസ്റ്റ് നശിപ്പിക്കുന്നതിന് ഫ്യുവല്‍ ഫ്രീ ഇന്‍സിനറേറ്റര്‍‍.

The Frame

  • ഫൗണ്ടേഷന്‍: റീ ഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് സ്ട്രിപ്പ് ഉപയോഗിച്ചുള്ള ഫൗണ്ടേഷന്‍

  • ഭിത്തികള്‍: ഭാരം താങ്ങാന്‍ ശേഷിയുള്ള വയര്‍ കട്ട് ഇഷ്ടിക  ഉപയോഗിച്ചുള്ള ഭിത്തികള്‍. 

  • സ്ട്രക്ചര്‍: ആവശ്യാനുസരണമുള്ള കോളങ്ങള്‍ നല്‍കി ബീമുകള്‍ക്ക് മികച്ച സപ്പോര്‍ട്ട് നല്‍കി കൊണ്ടുള്ള റൂഫിങ്. ഭൂചലനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള സ്ട്രക്ചറിങ്.
  • എംക്യൂബിന് 350 കിലോ സിമിന്റ് മിശ്രിതം ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റിങ്ങ്.

  • സെക്കന്‍ഡ് റൂഫ്: ടെറസ്സിനു മുകളിലായി സെറാമിക്ക് റൂഫ് ടൈലുകള്‍ വിരിച്ച ട്രെസ്സ് വര്‍ക്ക് കൊണ്ട് മൂന്നാം റൂഫ് നല്‍കി ചൂടിനെ പ്രതിരോധിക്കുന്നു.

  • ചുറ്റുമതില്‍: ഓരോ വില്ലയ്ക്കും ചുറ്റുമതിലും ഗേറ്റും.

  • എക്‌സ്ട്രാ സ്‌റ്റോറേജ് സ്‌പേസ്: എല്ലാ വില്ലകള്‍ക്കും പുറത്ത് ഷെല്‍ഫോടു കൂടിയ സ്‌റ്റോര്‍ റൂം.

Amenities

Lifespace

Plot Layout and Floor Plans

ഫ്‌ളോര്‍ പ്ലാന്‍, വില്ല എലിവേഷന്‍ എന്നിവ കാണുന്നതിനായി അതാതു പ്ലോട്ടില്‍ ക്ലിക്ക് ചെയ്യുക.

LIFESPACE

...

Why we choose LIFE SPACE

Dr. Kurien Thomas

    കെസിസി ഹോംസുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതു കൊണ്ട് തന്നെ ലൈഫ് സ്‌പേസ് നിങ്ങളുടെ സ്വപ്‌നഭവനമായി ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. എവിടേക്കും വേഗത്തില്‍ പോകാനുള്ള റോഡുകളോടു ചേര്‍ന്നാണ് ലൈഫ് സ്‌പേസ്. തന്നെയുമല്ല, മികച്ച ആശുപത്രികള്‍, സ്‌കൂളുകള്‍ മറ്റ് ഒട്ടനവധി സൗകര്യങ്ങളുമുള്ള ശാന്തസുന്ദരമായ ഒരു സ്ഥലം. ബില്‍ഡറായ വക്കച്ചന്‍ ഏറ്റവും മികച്ച രീതിയില്‍ കെട്ടിടനിര്‍മ്മാണം നടത്തുന്നതില്‍ വിദഗ്ധനും ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മാത്രം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയുള്ളയാളുമാണ്. പ്രവാസികളായവര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന ഇതു രണ്ടും ലൈഫ് സ്‌പേസില്‍ ഒരുമിക്കുന്നു. എനിക്ക് ഒരു വീട് വേണ്ടി വന്നപ്പോള്‍ ഞാന്‍ പരിഗണിച്ചതും ഇതു തന്നെയാണ്.

    Dr. Kurien Thomas, Specialist Prosthodontist, Director Midac Medical Centre, Dubai

    No. 24, Life Space Villas

Mr. Joy Varkey and Ms. Annamma Thomas

    എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു വീട് എന്ന നിലയില്‍ ഞാന്‍ താമസസ്ഥലം അന്വേഷിച്ചെങ്കിലും തിക്കും തിരക്കും ബഹളവുമൊക്കെയാണ് എന്നെ വലച്ചത്. ആധുനികസൗകര്യങ്ങളെല്ലാം നഗരത്തിരക്കുകള്‍ക്കുള്ളിലായിരുന്നു. എന്നാല്‍ കെ.സി.സി ഹോംസിന്റെ ലൈഫ് സ്‌പേസ് കണ്ടപ്പോള്‍ ഇതിനെല്ലാം അതൊരു അപവാദമായി തോന്നി. മികച്ച ഡിസൈന്‍, ഉയര്‍ന്ന നിലവാരം, വിശ്വസിക്കാവുന്ന നിര്‍മ്മാണം- എന്തിനേറെ സ്വന്തം വീട് എന്ന സങ്കല്‍പ്പം പൂവണിഞ്ഞത് ഇവിടെ എത്തിയപ്പോഴായിരുന്നു. പ്രകൃതിയും ശുദ്ധവായുവും ഒക്കെ ചേര്‍ന്ന അന്തരീക്ഷത്തില്‍ അതും ഞങ്ങളുടെ ബജറ്റിനു യോജിച്ച നിലയിലായിരുന്നു ഈ വില്ല. സാമൂഹിക ജീവിതത്തിന് ഇത്രയേറെ യോജിച്ച മറ്റൊരു സ്ഥലമില്ലെന്നു ഞാന്‍ പറയും. എല്ലാ വിധ സൗകര്യങ്ങളും ചേര്‍ന്നു നില്‍ക്കുകയും എന്നാല്‍ എല്ലാ സ്വകാര്യതകളും നിറഞ്ഞ ഈ വീട് എന്റെ സ്വപ്‌നം തന്നെയായിരുന്നു. നന്ദി ലൈഫ് സ്‌പേസ്, നന്ദി കെസസി ഹോംസ്.

    Mr. Joy Varkey, Construction Manager and Consultant, Rail Project Management Company, Saudi Arabian Railways

    & Mrs. Annamma Thomas, Country Manager, Axa Insurance (Gulf) , Oman

    No. 36, Life Space Villas

Dr. Linto Jose

    പേരെടുത്ത പല ബില്‍ഡര്‍മാരുടെ വില്ലാ പ്രോജക്ടുകൡും ബുക്ക് ചെയ്ത് തട്ടിപ്പിരയായി കാശ് നഷ്ടപ്പെട്ടവരുടെ പേടിപ്പെടുത്തുന്ന കഥകള്‍ കേട്ട് ദുഃഖിച്ചിരിക്കുമ്പോഴാണ് ഞാന്‍ കെ.സി.സി ഹോംസിനെക്കുറിച്ച് കേള്‍ക്കുന്നത്.

    ലൈഫ് സ്‌പേസില്‍ ഒരു വില്ലയ്ക്കായി ഞാനവരെ ബന്ധപ്പെടുകയും അവരുടെ പ്രോജക്ടുകള്‍ കണ്ട് ഇഷ്ടപ്പെടുകയും ചെയ്തതിനു ശേഷമായിരുന്നു ഒരു വില്ല ബുക്ക് ചെയ്തത്. കെസിസി ഹോംസിന്റെ സാരഥി വക്കച്ചന്റെ നിര്‍മ്മാണ വൈദഗ്ധ്യവും നിലവാരവും ഞാന്‍ ഈരയില്‍ക്കടവ് സിറ്റി ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റ്‌സില്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു. ഏതു സമയത്തും എപ്പോള്‍ വേണമെങ്കിലും നേരിട്ട് വക്കച്ചനുമായി ബന്ധപ്പെടാനും അദ്ദേഹത്തോടൊപ്പം എന്റെ ആശയങ്ങള്‍ പങ്ക് വയ്ക്കാനും കഴിയുന്നുവെന്നതാണ് എന്നെ സംബന്ധിച്ച് വലിയൊരു കാര്യം. സാധാരണഗതിയില്‍ ഇത്തരം പ്രൊജക്ടുകളുടെ കാര്യത്തില്‍ പിആര്‍ഒ മാരാണ് ഫോണില്‍ സംസാരിക്കുന്നതും മറ്റും. എന്നാല്‍ ഇവിടെ ബില്‍ഡര്‍ തന്നെ നേരിട്ട് ഇടപെടുന്നുവെന്നത് എനിക്ക് കൂടുല്‍ ധൈര്യവും വിശ്വാസവും തന്നു. ലൈഫ് സ്‌പേസിലേക്ക് എന്നെ നയിച്ചത് ഇതായിരുന്നു.

    മീനച്ചിലാറിന്റെ തീരത്തെ തണുത്ത കാറ്റ്, നല്ല കുളിര്‍മ്മയുള്ള അന്തരീക്ഷമൊക്കെയാണ് ലൈഫ് സ്‌പേസിന്റെ ഹൈലൈറ്റ്. കൂടാതെ, ഇവിടെയടുത്തുള്ള തൂക്കുപാലം എന്റെ മകനെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു. വിശാലമായ സ്ഥലത്തെ പച്ചപ്പ് മനസ്സിനെ കുളിര്‍പ്പിക്കുകയല്ല, ശാന്തമായ സ്ഥലത്തെ സുഖജീവിതത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. 4.5 ഏക്കറില്‍ 39 വില്ലകള്‍ മാത്രമാണുള്ളത്. ഇവിടെയുള്ള താമസക്കാരെല്ലാം ചേര്‍ന്ന് ആസ്വാദ്യകരമായ മികച്ച ജീവിത നിലവാരം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

    Dr. Linto Jose MBBS, DCH, MRCPCH, Consultant Neonatologist/Pediatrician

    SH Medical Centre, Kottayam.

    No. 11, Life Space Villas

Mr. Santhosh Joseph

    ആധുനികമായ ഡിസൈന്‍, ഏറ്റവും മികച്ച അകത്തളങ്ങള്‍, ആവശ്യത്തിന് പ്രകാശവും വായുവുമൊക്കെ കടക്കുന്ന ഒരു വില്ലയ്ക്ക് വേണ്ടിയുള്ള അന്വേഷണമാണ് എന്നെ ലൈഫ് സ്‌പേസില്‍ എത്തിച്ചത്. അതും എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞിടത്തേക്ക് ഓടിയെത്താവുന്ന ദൂരം. നഗരത്തിരക്കില്‍ നിന്നും വിട്ടുമാറി ശാന്തമായി സ്വകാര്യതകള്‍ നിറഞ്ഞ നിലയില്‍ ജീവിക്കാന്‍ കഴിയുന്ന സ്ഥലം, ഇതായിരുന്നു ഞാന്‍ സ്വപ്‌നം കണ്ടത്. ലൈഫ് സ്‌പേസ് എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി.

    Mr. Santhosh Joseph, IT Consultant, United Kingdom.

    No. 12, Life Space Villas

PAYMENT SCHEDULE

വില്ലയുടെ നിര്‍മ്മാണ പുരോഗതിക്കനുസരിച്ചാണ് പേയ്‌മെന്റ് ഷെഡ്യൂള്‍ നിജപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സ്ഥലം (പ്ലോട്ട്) വാങ്ങുന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കും. ബില്‍ഡിങ് പെര്‍മിറ്റും വാങ്ങുന്നയാളുടെ പേരിലാവും ലഭ്യമാക്കുക. കെട്ടിടനിര്‍മ്മാണ ചെലവിന്റെ 80 ശതമാനത്തോളം ഭവനവായ്പയായി ലഭിക്കും. (നിബന്ധനകള്‍ക്ക് വിധേയം)


യൂണിറ്റ് ബുക്ക് ചെയ്യുന്നതിന് -  Rs 1,00,000/-
സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് -  ഭൂമിവില
ഫൗണ്ടേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
സ്ട്രക്ചര്‍ പൂര്‍ത്തിയാവുമ്പോള്‍ - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
ഭിത്തി തേപ്പ് പൂര്‍ത്തിയാവുമ്പോള്‍ - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
മേല്‍ക്കൂരയുടെ പണിയും ആദ്യ കോട്ട്
പെയിന്റിങ്ങും പൂര്‍ത്തിയാവുമ്പോള്‍ 
- നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
ഫ്‌ളോറിങ്ങ് പൂര്‍ത്തിയാവുമ്പോള്‍  - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം ബുക്കിങ് തുക കുറച്ച്
കൈമാറ്റം ചെയ്യുമ്പോള്‍       മറ്റ് ഡിപ്പോസിറ്റുകളും ചെലവുകളും

ഓരോ ഇന്‍സ്റ്റാള്‍മെന്റിലും നല്‍കേണ്ട നികുതികള്‍

1.കേരള സര്‍ക്കാരിന്റെ സെയില്‍സ് ടാക്‌സ്

2.കേന്ദ്ര സര്‍ക്കാരിന്റെ സെര്‍വീസ് ടാക്‌സ്

വില്ലയുടെ നിര്‍മ്മാണത്തിനു ശേഷമുള്ള നികുതികള്‍

1.ഒറ്റത്തവണ കെട്ടിട നികുതി

2.വാര്‍ഷിക പഞ്ചായത്ത് നികുതി

3.വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ടാക്‌സ്

വില്ല കൈമാറുമ്പോള്‍ നല്‍കേണ്ട നിക്ഷേപങ്ങളും ചെലവുകളും

  • ഇലക്ട്രിസിറ്റി ബോര്‍ഡ് ഡിപ്പോസിറ്റ്, കേബിളിങ്ങ്, ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്ക്ക് വേണ്ടി വരുന്ന മൊത്തം തുകയുടെ ആനുപാതിക ഷെയര്‍, 3 ഫേസ് ഇലക്ട്രിക്കല്‍ കണക്ഷന്‍ എന്നിവയുടെ ചെലവുകള്‍
  • വാട്ടര്‍ കണക്ഷന്‍, മാസ്റ്റര്‍ വാട്ടര്‍ ടാങ്ക്, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റ് എന്നിവയ്ക്കുള്ള ആനുപാതിക ചെലവ്.
  • മുനിസിപ്പല്‍ കെട്ടിട നമ്പര്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പല്‍ നികുതി നിര്‍ണ്ണയം എന്നിവയ്ക്ക് വേണ്ടി വരുന്ന ചെലവുകള്‍
  • കോമണ്‍ ഏരിയ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആനുപാതിക ചെലവ്.
  • ഓണേഴ്‌സ് അസോസിയേഷനിലേക്കുള്ള ഡിപ്പോസിറ്റും മറ്റ് ചെലവുകളും.