Why we chose KCC

Dr. Kurien Thomas

  കെസിസി ഹോംസുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതു കൊണ്ട് തന്നെ ലൈഫ് സ്‌പേസ് നിങ്ങളുടെ സ്വപ്‌നഭവനമായി ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. എവിടേക്കും വേഗത്തില്‍ പോകാനുള്ള റോഡുകളോടു ചേര്‍ന്നാണ് ലൈഫ് സ്‌പേസ്. തന്നെയുമല്ല, മികച്ച ആശുപത്രികള്‍, സ്‌കൂളുകള്‍ മറ്റ് ഒട്ടനവധി സൗകര്യങ്ങളുമുള്ള ശാന്തസുന്ദരമായ ഒരു സ്ഥലം. ബില്‍ഡറായ വക്കച്ചന്‍ ഏറ്റവും മികച്ച രീതിയില്‍ കെട്ടിടനിര്‍മ്മാണം നടത്തുന്നതില്‍ വിദഗ്ധനും ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മാത്രം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയുള്ളയാളുമാണ്. പ്രവാസികളായവര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന ഇതു രണ്ടും ലൈഫ് സ്‌പേസില്‍ ഒരുമിക്കുന്നു. എനിക്ക് ഒരു വീട് വേണ്ടി വന്നപ്പോള്‍ ഞാന്‍ പരിഗണിച്ചതും ഇതു തന്നെയാണ്.

  Dr. Kurien Thomas, Specialist Prosthodontist, Director Midac Medical Centre, Dubai

  No. 24, Life Space Villas

Mr. Joy Varkey and Ms. Annamma Thomas

  എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു വീട് എന്ന നിലയില്‍ ഞാന്‍ താമസസ്ഥലം അന്വേഷിച്ചെങ്കിലും തിക്കും തിരക്കും ബഹളവുമൊക്കെയാണ് എന്നെ വലച്ചത്. ആധുനികസൗകര്യങ്ങളെല്ലാം നഗരത്തിരക്കുകള്‍ക്കുള്ളിലായിരുന്നു. എന്നാല്‍ കെ.സി.സി ഹോംസിന്റെ ലൈഫ് സ്‌പേസ് കണ്ടപ്പോള്‍ ഇതിനെല്ലാം അതൊരു അപവാദമായി തോന്നി. മികച്ച ഡിസൈന്‍, ഉയര്‍ന്ന നിലവാരം, വിശ്വസിക്കാവുന്ന നിര്‍മ്മാണം- എന്തിനേറെ സ്വന്തം വീട് എന്ന സങ്കല്‍പ്പം പൂവണിഞ്ഞത് ഇവിടെ എത്തിയപ്പോഴായിരുന്നു. പ്രകൃതിയും ശുദ്ധവായുവും ഒക്കെ ചേര്‍ന്ന അന്തരീക്ഷത്തില്‍ അതും ഞങ്ങളുടെ ബജറ്റിനു യോജിച്ച നിലയിലായിരുന്നു ഈ വില്ല. സാമൂഹിക ജീവിതത്തിന് ഇത്രയേറെ യോജിച്ച മറ്റൊരു സ്ഥലമില്ലെന്നു ഞാന്‍ പറയും. എല്ലാ വിധ സൗകര്യങ്ങളും ചേര്‍ന്നു നില്‍ക്കുകയും എന്നാല്‍ എല്ലാ സ്വകാര്യതകളും നിറഞ്ഞ ഈ വീട് എന്റെ സ്വപ്‌നം തന്നെയായിരുന്നു. നന്ദി ലൈഫ് സ്‌പേസ്, നന്ദി കെസസി ഹോംസ്.

  Mr. Joy Varkey, Construction Manager and Consultant, Rail Project Management Company, Saudi Arabian Railways

  & Mrs. Annamma Thomas, Country Manager, Axa Insurance (Gulf) , Oman

  No. 36, Life Space Villas

Dr. Linto Jose

  പേരെടുത്ത പല ബില്‍ഡര്‍മാരുടെ വില്ലാ പ്രോജക്ടുകൡും ബുക്ക് ചെയ്ത് തട്ടിപ്പിരയായി കാശ് നഷ്ടപ്പെട്ടവരുടെ പേടിപ്പെടുത്തുന്ന കഥകള്‍ കേട്ട് ദുഃഖിച്ചിരിക്കുമ്പോഴാണ് ഞാന്‍ കെ.സി.സി ഹോംസിനെക്കുറിച്ച് കേള്‍ക്കുന്നത്.

  ലൈഫ് സ്‌പേസില്‍ ഒരു വില്ലയ്ക്കായി ഞാനവരെ ബന്ധപ്പെടുകയും അവരുടെ പ്രോജക്ടുകള്‍ കണ്ട് ഇഷ്ടപ്പെടുകയും ചെയ്തതിനു ശേഷമായിരുന്നു ഒരു വില്ല ബുക്ക് ചെയ്തത്. കെസിസി ഹോംസിന്റെ സാരഥി വക്കച്ചന്റെ നിര്‍മ്മാണ വൈദഗ്ധ്യവും നിലവാരവും ഞാന്‍ ഈരയില്‍ക്കടവ് സിറ്റി ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റ്‌സില്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു. ഏതു സമയത്തും എപ്പോള്‍ വേണമെങ്കിലും നേരിട്ട് വക്കച്ചനുമായി ബന്ധപ്പെടാനും അദ്ദേഹത്തോടൊപ്പം എന്റെ ആശയങ്ങള്‍ പങ്ക് വയ്ക്കാനും കഴിയുന്നുവെന്നതാണ് എന്നെ സംബന്ധിച്ച് വലിയൊരു കാര്യം. സാധാരണഗതിയില്‍ ഇത്തരം പ്രൊജക്ടുകളുടെ കാര്യത്തില്‍ പിആര്‍ഒ മാരാണ് ഫോണില്‍ സംസാരിക്കുന്നതും മറ്റും. എന്നാല്‍ ഇവിടെ ബില്‍ഡര്‍ തന്നെ നേരിട്ട് ഇടപെടുന്നുവെന്നത് എനിക്ക് കൂടുല്‍ ധൈര്യവും വിശ്വാസവും തന്നു. ലൈഫ് സ്‌പേസിലേക്ക് എന്നെ നയിച്ചത് ഇതായിരുന്നു.

  മീനച്ചിലാറിന്റെ തീരത്തെ തണുത്ത കാറ്റ്, നല്ല കുളിര്‍മ്മയുള്ള അന്തരീക്ഷമൊക്കെയാണ് ലൈഫ് സ്‌പേസിന്റെ ഹൈലൈറ്റ്. കൂടാതെ, ഇവിടെയടുത്തുള്ള തൂക്കുപാലം എന്റെ മകനെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു. വിശാലമായ സ്ഥലത്തെ പച്ചപ്പ് മനസ്സിനെ കുളിര്‍പ്പിക്കുകയല്ല, ശാന്തമായ സ്ഥലത്തെ സുഖജീവിതത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. 4.5 ഏക്കറില്‍ 39 വില്ലകള്‍ മാത്രമാണുള്ളത്. ഇവിടെയുള്ള താമസക്കാരെല്ലാം ചേര്‍ന്ന് ആസ്വാദ്യകരമായ മികച്ച ജീവിത നിലവാരം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

  Dr. Linto Jose MBBS, DCH, MRCPCH, Consultant Neonatologist/Pediatrician

  SH Medical Centre, Kottayam.

  No. 11, Life Space Villas

Mr. Santhosh Joseph

  ആധുനികമായ ഡിസൈന്‍, ഏറ്റവും മികച്ച അകത്തളങ്ങള്‍, ആവശ്യത്തിന് പ്രകാശവും വായുവുമൊക്കെ കടക്കുന്ന ഒരു വില്ലയ്ക്ക് വേണ്ടിയുള്ള അന്വേഷണമാണ് എന്നെ ലൈഫ് സ്‌പേസില്‍ എത്തിച്ചത്. അതും എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞിടത്തേക്ക് ഓടിയെത്താവുന്ന ദൂരം. നഗരത്തിരക്കില്‍ നിന്നും വിട്ടുമാറി ശാന്തമായി സ്വകാര്യതകള്‍ നിറഞ്ഞ നിലയില്‍ ജീവിക്കാന്‍ കഴിയുന്ന സ്ഥലം, ഇതായിരുന്നു ഞാന്‍ സ്വപ്‌നം കണ്ടത്. ലൈഫ് സ്‌പേസ് എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി.

  Mr. Santhosh Joseph, IT Consultant, United Kingdom.

  No. 12, Life Space Villas

Mr. Viny Joseph

  ശ്രേയസ് വില്ല പ്രൊജക്ട് കണ്ട് ഇഷ്ടപ്പെട്ടാണ് ഞാന്‍ കെസിസി ഹോംസുമായി സഹകരിക്കുന്നത്. നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ക്കേ എനിക്ക് യോജിച്ചതും ഇഷ്ടപ്പെട്ടതുമായി നിലയിലായിരുന്നു ഞങ്ങളുടെ ഇടപാട്. ഒരു ബില്‍ഡര്‍ എങ്ങനെ ഉപയോക്താവിനോടു സഹകരിക്കണമെന്ന് കെസിസി ഹോംസ് കാണിച്ചു തന്നു. വീടിന്റെ അകത്തളങ്ങള്‍ ഏറ്റവും മികച്ച രീതിയിലായിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കിച്ചന്‍ കാബിനറ്റും, വാര്‍ഡ്‌റോബുകളും എന്തിന് ഡ്രസിങ്ങ് ടേബിളുകള്‍ വരെ നിലവാരമേറിയ നിലയിലാണ് നിര്‍മ്മിച്ചത്. ഇതിനു വേണ്ടി കെസിസി ഹോംസിന്റെ സാരഥി വക്കച്ചന്‍ ഇന്റീരിയര്‍ ഡിസൈനര്‍ കലേഷിനെ നേരിട്ട് പരിചയപ്പെടുത്തി തന്നു. എന്റെ സ്വപ്‌നഭവനം നിര്‍മ്മിച്ചു തന്നതിന് കെസിസി ഹോംസിനെയും വക്കച്ചനെയും എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

  Mr. Viny Joseph, Chief Engineer, Merchant Navy

  No. 20, Sreyas Villas

Mr. Binoy Alex

  ഒരു മനുഷ്യന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് ഒരു വീട് സ്വന്തമാക്കുകയെന്നത്. എന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. വീട് പണിത് താക്കോല്‍ കൈമാറി കിട്ടിയ ദിവസം ലോകത്തിലെ ഏറ്റവും സന്തുഷ്ടന്‍ ഞാനാണെന്ന് എനിക്ക് തോന്നി. അത്രയ്ക്ക് വൈകാരികമായിരുന്നു അത്. അതിന് എന്നെ സഹായിച്ചത് കെസിസി ഹോംസായിരുന്നു. അതിന്റെ സാരഥി വക്കച്ചനോടും കെ.സി.സി ഹോംസിനോടും എനിക്ക് കടപ്പാടുണ്ട്.

  നിങ്ങളോടുള്ള വാക്കുകള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നന്ദിയുടേതുമാണ്. സംക്രാന്തിയിലെയും അമ്മഞ്ചേരിയിലേതുമടക്കം നിങ്ങളുടെ എല്ലാ പ്രൊജക്ടുകളും വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.

  Binoy Alex, Manager - Marketing MM Publications Ltd, Kottayam

  No. 2, Sunshine Villas

Mrs. Bailey & Mr. David Alexander

  കോട്ടയത്ത് ഒരു വീട് വേണമെന്നു തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ കെ.സി.സി ഹോംസിന്റെ വക്കച്ചനുമായി ബന്ധപ്പെട്ടു. വീടിന്റെ കാര്യത്തില്‍ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തന്ന വക്കച്ചന്‍ നിര്‍മ്മാണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മാത്രമല്ല, ഒരു വീട് എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും പഠിപ്പിച്ചു. അങ്ങനെയായിരുന്നു ഞങ്ങള്‍ ശ്രേയസ് വില്ലയില്‍ താമസമാക്കിയത്. ഇന്ന് ഇവിടം ഞങ്ങളെ സംബന്ധിച്ച് ഒരു സന്തുഷ്ട ഭവനമാണ്. നന്ദി കെ.സി.സി ഹോംസ്, ശ്രേയസ് വില്ല ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്.

  Mrs. Bailey & Mr. David Alexander, USA

  No. 16, Sreyas Villas

K. Chacko Baby

  സ്പ്രിങ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലും സണ്‍ഷൈന്‍ വില്ല പ്രൊജക്ടിലും ഞാന്‍ വീടു വാങ്ങി. കെ.സി.സി ഹോംസുമായി ഓരോ നിലയ്ക്ക് സഹകരിക്കുമ്പോഴും എനിക്ക് സന്തോഷം തന്നെ. നിലവാരമേറിയ നിര്‍മ്മാണം, നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും കൃത്യമായി നമ്മളെ ഫോട്ടോയിലൂടെ അറിയിക്കുന്ന കൃത്യനിഷ്ഠത- ഇവയൊക്കെ കെസിസി ഹോംസിന്റെ മാത്രം പ്രത്യേകതയാണ്. മറ്റ് പല ബില്‍ഡര്‍മാരുമായും താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് താങ്ങാവുന്ന വില മാത്രമാണ് കെ.സി.സി ഹോംസ് ഈടാക്കുന്നതെന്നത് ഏറെ സന്തോഷം തന്നെ.

  K. Chacko Baby, Manager - Projects, AL-BALAGH Trading & Contracting Co. W.L.L, DOHA

  No. 11, Sunshine Villas

  Pent house on 6th floor, Springdale Apartments

Jameson, Darly & Fredy

  കെസിസി ഹോംസും ശ്രീ വക്കച്ചനുമായുള്ള ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി. കെസിസി ഹോംസിന്റെ കഞ്ഞിക്കുഴിയിലെ വില്ല പ്രൊജക്ടിലായിരുന്നു ഞങ്ങളുടെ നിക്ഷേപം. ഉപയോക്താക്കളോടു ചേര്‍ന്നു നിന്നു കൊണ്ട് അവരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്ന വക്കച്ചന്റെ ഉത്തരവാദിത്വ മനോഭാവം ഞങ്ങള്‍ക്ക് ഒരു പുതുമയായിരുന്നു. സത്യസന്ധത, വിശ്വാസ്യത, ഗുണമേന്മ എന്നിവയില്‍ ഉപയോക്താക്കള്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനത്തില്‍ കെസിസി ഹോംസിന് ഞങ്ങള്‍ നൂറില്‍ നൂറു മാര്‍ക്കും നല്‍കും. കാര്യങ്ങള്‍ കൃത്യനിഷ്ഠമായി, ഉപയോക്താവ് ആഗ്രഹിക്കുന്നതിലും ഒരു പടി മുന്നില്‍ നിന്നു കൊണ്ട്, വീട് പണിയുന്നത് ഒരു ജന്മത്തേക്കാണെന്ന ഉറപ്പിച്ചു കൊണ്ടുള്ള സുതാര്യമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന വക്കച്ചനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കെസിസി ഹോംസിലെ ഏറ്റവും സംതൃപ്തരായ ഉപയോക്താക്കളിലൊരാള്‍ എന്ന നിലയിലാണ് ഞങ്ങളിത് പറയുന്നത്. അദ്ദേഹത്തിന്റെ നിലവിലുള്ളതും വരാന്‍ പോകുന്നതുമായ എല്ല പദ്ധതികള്‍ക്കും ഞങ്ങള്‍ എല്ലാവിധ മംഗളാശംസകളും നേരുന്നു.

  Jameson Thomas - Managing Director, National Medical Supplies , Dubai, UAE

  Dr. Darly Jameson, Dental Surgeon, Dr Sunny Healthcare Group , Sharjah

  No.7, Sreyas Villas

Sabu & Judy Kottoor

  ഞാന്‍ ക്യാനഡയില്‍ സ്ഥിര താമസമാണ്. കെസിസി ഹോംസിന്റെ കോട്ടയത്തെ സിറ്റി ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് ബെഡ് റൂം ഫഌറ്റ് ഞാന്‍ വാങ്ങിയിരുന്നു. ഇതിനുള്ളിലെ കര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്റീരിയറും ചെയ്തു തന്നത് കെസിസി ഹോംസിന്റെ ടീമാണ്. അവരുടെ എല്ലാ ഇടപാടുകളിലും ഞങ്ങള്‍ തികച്ചും സംതൃപ്തരാണ്. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളില്‍. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ കാര്യങ്ങളും ഞങ്ങളെ ഇ-മെയ്‌ലില്‍ കൂടി അറിയിക്കുന്നതില്‍ അവര്‍ കാണിച്ച ജാഗ്രത എടുത്തു പറയേണ്ടതാണ്. ഞാന്‍ ക്യാനഡയില്‍ തന്നെയായതിനാല്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് ഈ അപ്പാര്‍ട്ട്‌മെന്റ് ഉപയോഗിക്കുന്നത്. നിശ്ചിത കാലയളവില്‍ ഇതു വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഇപ്പോഴും കെസിസി ഹോംസാണ്. അതു കൊണ്ട് വില്‍പ്പനാന്തര സേവനത്തിലും കെസിസി ഹോംസ് മുന്നില്‍ തന്നെയാണെന്ന് എനിക്ക് ഉറപ്പിക്കാനാവും. ഏതൊരാള്‍ക്കും ഫഌറ്റോ, വില്ലയോ, അപ്പാര്‍ട്ട്‌മെന്റോ വേണമെങ്കില്‍ ഞാന്‍ കെസിസി ഹോംസിനെ പൂര്‍ണ്ണമായും ശുപാര്‍ശ ചെയ്യുന്നു. .

  Sabu & Judy Kottoor, Windsor, ONTARIO, CANADA

  9A, City Heights Apartments

Thankachan & Mini

  ഏറ്റവും വിശ്വസനീയമായ ബില്‍ഡറാണ് ശ്രീ വക്കച്ചന്‍. ഞങ്ങള്‍ ആഗ്രഹിച്ചതിനും ഒരു പടി മുന്നില്‍ നിന്നു കൊണ്ടാണ് ഞങ്ങളുടെ വീട് പണി അദ്ദേഹം തീര്‍ത്തു തന്നത്. ഗുണമേന്മയും കൃത്യനിഷ്ഠതയുമാണ് അദ്ദേഹത്തിന്റെയും കെസിസി ഹോംസിന്റെ എടുത്തു പറയേണ്ട സവിശേഷത. കോട്ടയത്തു നിന്നുള്ളവര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും ഒരു പോലെ എപ്പോള്‍ വേണമെങ്കിലും ആശ്രയിക്കാവുന്ന ബില്‍ഡറാണ് വക്കച്ചന്‍. വിശ്വാസ്യതയും സമയക്ലിപ്തതയും ഒരു പോലെ പാലിക്കുന്ന കെസിസി ഹോംസില്‍ നിന്നും ഒരു അപ്പാര്‍ട്ട്‌മെന്റ് നേടാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

  Thankachan & Mini, Viruthikulangara House, Kottayam

  Pent House on 11th floor, City Heights Apartments