Sunshine Villas, Gandhinagar, Kottayam

Sunshine Villas

കോട്ടയം ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന ഇരുനിലകളോടു കൂടിയ വില്ല പ്രൊജക്ടാണ് സണ്‍ഷൈന്‍. 1.5 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 19 വില്ലകള്‍. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത നിര്‍മ്മിച്ച ഇവയ്ക്ക് ആവശ്യക്കാരേറെയായിരുന്നു.

SOLD OUT IMMEDIATELY AFTER LAUNCH..!!

ലോഞ്ച് ചെയ്ത ആദ്യ മാസങ്ങളില്‍ തന്നെ പകുതിയോളം വിറ്റു തീര്‍ന്ന സണ്‍ഷൈന്‍ വില്ല പ്രൊജക്ട് വന്‍ വിജയമായി. 2011-ല്‍ തുടങ്ങിയ പ്രൊജക്ട് 2014 ജൂണില്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു കൈമാറി.



City Heights Apartments, Erayil kadavu, Kottayam

City heights

2009-ല്‍ ആരംഭിച്ച പ്രൊജക്ട് മൂന്നു വര്‍ഷത്തിനു ശേഷം 2012-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി. മനോരമ ജംഗ്ഷനിലെ ബസേലിയസ് കോളേജിന്റെ ഭാഗത്തു നിന്നും വെറും അര കിലോമീറ്റര്‍ ദൂരത്താണ് സിറ്റി ഹൈറ്റ്‌സ്. ടൗണിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും ഏളുപ്പമുള്ള ഇവിടെ നിര്‍മ്മിച്ച ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന് 14 നിലകളാണുള്ളത്.

ഗ്രൗണ്ട് ഫ്‌ളോര്‍ കെ.സി.സി ഹോംസിന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്നു.




Sreyas Villas, Devalokam, Kottayam

City heights

കഞ്ഞിക്കുഴി ജംഗ്ഷനില്‍ നിന്നും വെറും 1.2 കിലോമീറ്റര്‍ മാറി ദേവലോകത്ത് 22 കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് ശ്രേയസ് വില്ലകള്‍. കെ.സി.സി ഹോംസിന്റെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ പ്രൊജക്ട് കൂടിയായിരുന്നു ശ്രേയസ് വില്ലകള്‍. 2005-ല്‍ ആരംഭിച്ച പ്രൊജക്ട് 2008-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി. ശ്രേയസ് വില്ലാസ് ഓണേഴ്‌സ് അസോസിയേഷന്‍ ഇപ്പോഴിത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു.

Makil Centre, Good shepherd Street, Kottayam

അഞ്ച് നിലകളോടു കൂടിയ കൊമേഷ്‌സ്യല്‍ ബില്‍ഡിങ് 2000-ല്‍ ആരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത്, മലയാള മനോരമയ്ക്ക് സമീപം ഗുഡ് ഷെപ്പേഡ് റോഡിലാണ് മാക്കില്‍ സെന്റര്‍. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കും മുന്‍പു തന്നെ ഇതിനുള്ളിലെ എല്ലാ ഓഫീസ് മുറികളും വിറ്റു പോയി. ഇപ്പോള്‍ നാല്‍പ്പതോളം സംരംഭങ്ങള്‍ ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Pulickal Trade Centre, Nagampadam, Kottayam

കെ.സി.സി ഗ്രൂപ്പിന്റെ ആദ്യത്തെ കെട്ടിടനിര്‍മ്മാണ സംരംഭമായിരുന്നു കോട്ടയം നാഗമ്പടത്തെ പുളിക്കല്‍ ട്രേഡ് സെന്റര്‍. കോട്ടയം പട്ടണത്തിലേക്കുള്ള പ്രവേശനകവാടത്തോടു ചേര്‍ന്ന് നാഗമ്പടത്ത് 30000 സ്‌ക്വയര്‍ ഫീറ്റില്‍ എം.സി റോഡ് അരികില്‍ 1995-ലാണ് പ്രൊജക്ട് ആരംഭിച്ചത്. 1998-ല്‍ ഔദ്യോഗിക കൈമാറ്റത്തിനു മുന്‍പു തന്നെ എല്ലാം വിറ്റുതീര്‍ന്നു. അമ്പതിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ള ഈ ട്രേഡ് സെന്ററില്‍ 60 ഓഫീസ്/ ഷോറൂം സ്ഥലങ്ങളുണ്ട്.