Frequently asked questions:

  1.  Q: പ്രൊജക്ടുകള്‍ നിലകൊള്ളുന്ന ഭൂമിയില്‍ഏതെങ്കിലും തരത്തിലുള്ള ബാദ്ധ്യതകളോ, ലോണ്‍ ഉണ്ടോ?
     
    A: ഇല്ല. പ്രൊജക്ടുകള്‍ നിലകൊള്ളുന്ന ഭുമിയിന്മേല്‍ യാതൊരു ബാദ്ധ്യതയോ, ലോണോ, സാമ്പത്തിക ഉത്തരവാദിത്തങ്ങളും വ്യക്തികളുമായോ, ബാങ്കുമായോ, പ്രസ്ഥാനങ്ങളുമായോ ഇല്ല.

  2. Q: ഈ പ്രൊജക്ടുകള്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ ഉടമസ്ഥതയ്ക്കു മേല്‍ ബാദ്ധ്യത ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടോ?
     
    A: തീര്‍ച്ചയായും. ഭൂമിയിന്മേല്‍ യാതൊരു തരത്തിലുള്ള ബാദ്ധ്യതയുമില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

  3. Q: നിങ്ങളുടെ പ്രൊജക്ടുകളില്‍ ഒരു ഭവനവായ്പ സൗകര്യങ്ങളുണ്ടോ?
     
    A: ഞങ്ങളുടെ എല്ലാ പ്രൊജക്ടുകളും പ്രധാനപ്പെട്ട ബാങ്കുകളായ എച്ചഡിഎഫ്‌സി, എസ്ബിറ്റി, ബാങ്ക് ഓഫ് ഇന്ത്യ എന്നിവര്‍ അംഗീകരിച്ചിട്ടുണ്ട്. ബാങ്കുകള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി ഈ ബാങ്കുകളില്‍ നിന്നും നിങ്ങള്‍ക്ക് ലോണുകള്‍ തരപ്പെടുത്താവുന്നതാണ്.

  4. Q: ബുക്കിങ്ങിനു മുന്‍പ് പ്രൊജക്ട് നിലകൊള്ളുന്ന സ്ഥലം സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ടോ?
     
    A:പ്രൊജക്ട് നിലകൊള്ളുന്ന ഭൂമിയും, പ്രൊജക്ടും എപ്പോള്‍ വേണമെങ്കിലും ഏതൊരാള്‍ക്കും സന്ദര്‍ശിക്കാനാവും. നിങ്ങളുടെ സന്ദര്‍ശനം കൂടുതല്‍ സൗകര്യപ്രദരവും സൗഹാര്‍ദ്ദപരവുമാക്കാന്‍ +91 90 61 78 00 00 , +91 81 29 45 88 00എന്നീ നമ്പരുകളില്‍ ഒരു അപ്പോയിന്‍മെന്റ് ഫിക്‌സ് ചെയ്തതിനു ശേഷം വന്നാല്‍ ഏറെ സഹായകമാവും.

  5. Q: നിങ്ങളുടെ പ്ലാനുകളിലും പ്രൊജക്ടിലും താത്പര്യമുണ്ടായാല്‍, നിങ്ങളുടെ ഒരു പ്രൊജക്ടില്‍ ഒരു വില്ല ബുക്ക് ചെയ്യാന്‍ എന്തൊക്കെ ചെയ്യണം?

    Step - 1:പ്ലോട്ട് ലേ ഔട്ട് പ്ലാനില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്ലോട്ട് നമ്പരും, വില്ല ടൈപ്പും തെരഞ്ഞെടുക്കുക  എന്നതാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്. ഇതിനു വേണ്ടി ഏതെങ്കിലും തരത്തിലുള്ള സഹായം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ +91 90 61 78 00 00, +91 81 29 45 88 00 എന്നീ നമ്പരുകളില്‍ വിളിച്ച് സംശയനിവാരണം നടത്താവുന്നതാണ്.


    Step - 2:നിങ്ങള്‍ വിദേശത്താണെങ്കില്‍, നിങ്ങള്‍ നിയോഗിക്കുന്ന ഒരാള്‍ക്ക് ഞങ്ങളെ സമീപിച്ച് ഇക്കാര്യത്തില്‍ വിശദീകരണം തേടാവുന്നതാണ്. ഞങ്ങള്‍ ബ്രോഷറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചു നല്‍കാം. ഇതിനു വേണ്ടി, +91 90 61 78 00 00, +91 81 29 45 88 00 എന്നീ നമ്പരില്‍ ഒരു മുന്‍കൂര്‍ ബുക്കിങ് നടത്തിയാല്‍ സൗകര്യപ്രദമാവും.


    Step - 3:പ്ലോട്ടും വില്ലാ ടൈപ്പും തീര്‍ച്ചപ്പെടുത്തിയാല്‍ പിന്നീട് അവ ബുക്ക് ചെയ്യുക എന്നതാണ് അടുത്ത നടപടി. ഇതിനായി ബുക്കിങ് ഫീസായ 1,00,000.00 (ഒരു ലക്ഷം രൂപ മാത്രം) രൂപ നല്‍കണം. ബുക്കിങ് ഫീസ് ലഭിച്ചാലുടന്‍ നിങ്ങളുടെ പേരില്‍ ഈ പ്രോപ്പര്‍ട്ടി ബുക്കിങ് നടത്തി എന്നു കാണിച്ചുള്ള കണ്‍ഫര്‍മേഷന്‍ ലെറ്ററും ബുക്കിങ് ഫീസിന്റെ റെസിപ്റ്റും നല്‍കുന്നതാണ്.


    Step - 4: അടുത്തതായി നിങ്ങളുടെ പേരില്‍ ആധാരം ചെയ്യുകയെന്നുള്ളതാണ്. ആദ്യ ഇന്‍സ്റ്റാള്‍മെന്റ് (ഭൂമിയുടെ വില) ലഭിച്ചാലുടന്‍ പ്ലോട്ട് നിങ്ങളുടെ പേരില്‍ ആധാരം നടത്തി തരികയും ഭൂമിയുടെ പൂര്‍ണ്ണമായ അവകാശം നിങ്ങളുടെ പേരിലേക്ക് മാറ്റിത്തരികയും ചെയ്യും. ആധാരം നടത്തുമ്പോള്‍ തന്നെ വില്ലയുടെ നിര്‍മ്മാണത്തിന് ആവശ്യമായ കണ്‍സ്ട്രക്ഷന്‍ കരാറും നിങ്ങളുമായി ചേര്‍ന്നു നടത്തും. കണ്‍ട്രക്ഷന് ആവശ്യമായ തുകയെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കരാറാണിത്.


    Step - 5: തുടര്‍ന്ന് കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും വിവിധ ഘട്ടങ്ങളിലായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക നല്‍കുകയും ചെയ്യണം. നിര്‍മ്മാണത്തിന്റെ പുരോഗതിക്കനുസരിച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. ഓരോ ഘട്ടത്തിലുമുള്ള തുകയെ സംബന്ധിച്ച വിവരങ്ങള്‍ക്കായി പേയ്‌മെന്റ് ഷെഡ്യൂള്‍ നോക്കുക.

  6. Q: എപ്പോഴാണ് വില്ലയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക?
    A: കെട്ടിടനിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം 24 മാസത്തിനുള്ളില്‍ വില്ലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറും.

  7. Q: ഭൂമിയുടെ ആധാരം ചെയ്യുന്ന അവസരത്തില്‍ വിദേശത്തുള്ള ഒരാള്‍ നിര്‍ബന്ധമായും ഇന്ത്യയിലെത്തി രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ പങ്കെടുക്കണമെന്നു നിര്‍ബന്ധമുണ്ടോ?
    A: ഇല്ല. എന്നാല്‍, ഭൂമിയുടെ ആധാരം ചെയ്യുന്ന അവസരത്തില്‍ നിങ്ങള്‍ ഇവിടെ ഉണ്ടാകുന്നതും രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ പങ്ക് ചേരുന്നതും നല്ലതാണ്. നിങ്ങള്‍ക്ക് വരാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെയുള്ള ഒരാളെ ഇതിനായി നിയോഗിക്കാവുന്നതാണ്. ആധാരത്തിന്റെ ആദ്യ പേജില്‍ വിരല്‍ അടയാളം പതിപ്പിക്കുന്നതിനായി ഇത് നിങ്ങളുടെ വിദേശത്തുള്ള വിലാസത്തിലേക്ക് കൊറിയര്‍ ചെയ്തു തരുന്നതാണ്. കെട്ടിടനിര്‍മ്മാണ കരാറില്‍ ഒപ്പു വയ്ക്കുന്നതിനായുള്ള എഗ്രിമെന്റും ഇതോടൊപ്പം അയച്ചു തരുന്നതാണ്.

  8. Q: വില്ലയും ഭൂമിയും ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയുമോ?
    A: വില്ലയും ഭൂമിയും ഭര്‍ത്താവിന്റെയും ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ കൂട്ട് ആധാരമായി രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.

  9. Q:വിദേശത്ത് ഉള്ള ഒരാള്‍ക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്താനാവുമോ?
    A: തീര്‍ച്ചയായും. ഒരു നിശ്ചത കാലാവധിയില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ വിവിധ തലങ്ങളിലുള്ള ഫോട്ടോഗ്രാഫുകള്‍ ചേര്‍ത്ത ന്യൂസ് ലെറ്റര്‍ പ്രസിദ്ധപ്പെടുത്തി നിങ്ങളുടെ email  വിലാസത്തിലേക്ക് അയച്ചു തരുന്നതാണ്.

  10. Q: നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാനാവും?
    A: ഇക്കാര്യത്തില്‍ യോഗ്യത ഉള്ളയൊരാളെ ഇതിനായി വാങ്ങുന്ന ആളിന് നിയോഗിക്കാവുന്നതാണ്. ഇതിനു വേണ്ടി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഇവര്‍ക്ക് നിലവാര പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ഗുണമേന്മ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ പുലര്‍ത്തും.

  11. Q: ഭവന വായ്പ തരപ്പെടുത്താനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
    A:നിര്‍മ്മാണത്തുകയുടെ 80 ശതമാനത്തോളം ഭവനവായ്പയായി നിങ്ങള്‍ക്ക് സ്വരൂപിക്കാവുന്നതാണ്. ഭവനവായ്പ എങ്ങനെ തരപ്പെടുത്തണമെന്നുള്ളതിന്, ഈ വെബ്‌സൈറ്റില്‍ തന്നെ നല്‍കിയിട്ടുള്ള ബാങ്ക് ലോണ്‍ എന്ന ടാബ് സന്ദര്‍ശിക്കുക.

  12. Q: ഈ വില്ലകള്‍, ഭൂമികുലുക്കത്തെ അതിജീവിക്കുമോ?
    A:ഭൂചലനത്തിന്റെ തോത് അനുസരിച്ച് കേരളത്തെ സോണ്‍ 3-ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോണ്‍ മൂന്നിലെ നിബന്ധനകള്‍ അനുസരിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അധികൃതര്‍ നിഷ്‌ക്കര്‍ഷിച്ച വിധത്തിലാണ് ഓരോ വില്ലയുടെയും സ്ട്രക്ചറല്‍ ഡിസൈന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

  13. Q: ബില്‍ഡേഴ്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു ശേഷം ഇതിന്റെ മെയ്ന്റനന്‍സ് ആരുടെ ഉത്തരവാദിത്വമായിരിക്കും?
    A:വില്ലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വില്ല ഉടമകളെ ഉള്‍പ്പെടുത്തി ഇവിടെ ഒരു സൊസൈറ്റി അല്ലെങ്കില്‍ അസോസിയേഷന്‍ രൂപീകരിക്കും. സെക്യൂരിറ്റി, മറ്റ് ജീവനക്കാരുടെ ശമ്പളം, പൊതുവായ ഇടങ്ങളുടെ (കോമണ്‍ ഏരിയ) മെയിന്റനന്‍സ്, ദൈനംദിന കാര്യങ്ങള്‍ എന്നിവയെല്ലാം ഈ അസോസിയേഷന്റെ ചുമതലയായിരിക്കും. ഇതിനു വേണ്ടി പ്രതിമാസം 2000 രൂപയാണ് ഇപ്പോള്‍ ഓരോ വില്ലയ്ക്കും വ്യക്തിഗത ഇനത്തില്‍ വേണ്ടിവരുന്നത്‌.  ഇതു കൂടാതെ കരുതല്‍ തുകയായി ഒരു നിശ്ചിത തുക ഒറ്റത്തവണയായി നല്‍കേണ്ടതാണ്. ഈ തുകയും പലിശയും കരുതല്‍ ഫണ്ടായി സൂക്ഷിക്കുന്നതാണ്.

  14. Q:ഏതൊക്കെ തരത്തിലുള്ള പേയ്‌മെന്റുകളാണ് ഇങ്ങനെ പ്രതിമാസ മെയിന്റനന്‍സ് അക്കൗണ്ടില്‍ ഉള്‍പ്പെടുക?
    A: കെയര്‍ ടേക്കറുടെ, സെക്യൂരിറ്റിയുടെ, ക്ലീനിങ് സ്റ്റാഫിന്റെ ശമ്പളം. സ്ട്രീറ്റ് ലൈറ്റിന്റെ ഇലക്ട്രിസിറ്റി ചാര്‍ജ്, കോമണ്‍ അമിനിറ്റീസില്‍ ഉള്‍പ്പെടുന്ന വാട്ടര്‍ പമ്പുകളുടെ വാടക, കോമണ്‍ ഏരിയയിലെ ബള്‍ബുകള്‍ മാറ്റുന്നതിന്റെ ചെലവ്, വാട്ടര്‍ പൂരിഫിക്കേഷന്‍ സിസ്റ്റം, ജിം, വേസ്റ്റ്് ഡിസ്‌പോസല്‍ എക്യൂപ്‌മെന്റ്‌സ, പമ്പ് എന്നിവയുടെ സംരക്ഷണച്ചെലവ്, കോമണ്‍ ഏരിയയിലെ ലാന്‍ഡ് സ്‌കേപ്പ് സംരക്ഷണം, ലിഫ്റ്റിന്റെ മെയിന്റനന്‍സ്, ഫയര്‍ ഫൈറ്റിങ് എക്യുപ്‌മെന്റ്്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (അപ്പാര്‍്ട്ട്‌മെന്റ് പ്രൊജക്ടുകള്‍ക്കു മാത്രം) എന്നിവയുടെ മെയിന്റനന്‍സ് എന്നിവയാണ് പ്രതിമാസം മെയിന്റനന്‍സ് അക്കൗണ്ടില്‍ വരിക.



  15. Q: എങ്ങനെയാണ് ഈ സൊസൈറ്റി രൂപീകരിക്കുക? ആരൊക്കെയാവും ഓഫീസ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്?
    A: വില്ല ഉടമകളുടെ മീറ്റിങ്ങില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മാനേജിങ് കമ്മിറ്റി എന്നിവരെ വില്ല ഉടമകള്‍ തന്നെ തെരഞ്ഞെടുക്കും. തുടര്‍ന്നു കെട്ടിടത്തിന്റെ മെയിന്റനന്‍സ് ചുമതലകള്‍ ഇവരില്‍ നിക്ഷിപ്തമായിരിക്കും. ഒരു നിശ്ചിത സമയത്തേക്കായിരിക്കും ഈ കമ്മിറ്റിക്ക് ചുമതല. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തി സൊസൈറ്റി അധികൃതരെ നിശ്ചയിക്കും.

  16. Q:വില്ലയുടെ തുകയ്ക്കു പുറമേ ഏതൊക്കെ തരത്തിലുള്ള നികുതികള്‍, മറ്റ് ചെലവുകള്‍ എന്നിവയാണ് അടയ്‌ക്കേണ്ടത്.?

    A: താഴെ പറയുന്ന നികുതികള്‍ അടയ്ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണ്;

      
    a) കേരള സര്‍ക്കാര്‍ സെയില്‍സ് ടാക്‌സ് (വാണിജ്യ നികുതി)
       b)കേന്ദ്ര സര്‍ക്കാര്‍ സര്‍വീസ് ടാക്‌സ് (സേവന നികുതി)
     
    B: വില്ലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍

        a) ഒറ്റത്തവണ ബില്‍ഡിങ് ടാക്‌സ് (കെട്ടിട നികുതി)
        b) വാര്‍ഷിക മുനിസിപ്പല്‍ ടാക്‌സ്
        c) വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സെസ്

     C. വില്ലകളുടെ കൈമാറ്റ സമയത്ത് വരുന്ന മറ്റ് ചെലവുകള്‍:-

       a) ത്രീ ഫേസ് കണക്ഷനു വേണ്ടിയുള്ള ഇലക്ട്രിസിറ്റി ബോര്‍ഡ് ഡിപ്പോസിറ്റ്, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും കേബിള്‍ ലൈന്‍ വലിക്കുന്നതിനും വേണ്ടിയുള്ള ഷെയര്‍.
       b) വാട്ടര്‍ കണക്ഷന്‍, മാസ്റ്റര്‍ വാട്ടര്‍ ടാങ്ക്, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയ്ക്കുള്ള പൊതുവായ ചെലവിന്റെ തുല്യ ഓഹരി.
       c) മുനിസിപ്പല്‍ കെട്ടിട നമ്പര്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പല്‍ നികുതി നിര്‍ണ്ണയം എന്നിവയ്ക്കു വേണ്ടി വരുന്ന ചെലവുകള്‍
       d)ഓണേഴ്‌സ് അസോസിയേഷനു വേണ്ടിയുള്ള ഡിപ്പോസിറ്റ്.

(വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്കു വേണ്ടിയുള്ള ഈ തുക മറ്റ് സമാന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും നോര്‍മലാണെന്ന് ഞങ്ങള്‍, കെ.സി.സി ഹോംസ് ഉറപ്പു നല്‍കുന്നു.)