ഭവനവായ്പകള്‍ നേടിയെടുക്കുന്നതിനായി കെസിസി ഹോംസ് വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പ്രത്യേകമായി ചെയ്തു കൊടുക്കുന്നു. ഇതിനു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ ബാങ്കിന് ഉപയോക്താവിനെ പരിചയപ്പെടുത്തി നല്‍കുകയും ചെയ്യും.


കെ.സി.സി ഹോംസിന്റെ ബാങ്കുമായുള്ള ഊഷ്മള ബന്ധം ഓരോ ഉപയോക്താവിനെയും പ്രത്യേകമായി പരിഗണിക്കാന്‍ ഇടയാക്കും.

Loan Amount

നിങ്ങളുടെ പ്രായം, മാസവരുമാനം എന്നിവയെ ആസ്പദമാക്കിയാണ് ഓരോ ബാങ്കും ഭവനവായ്പകള്‍ അനുവദിക്കുന്നത്. മാസവരുമാനത്തിന്റെ 50 ഇരട്ടിയാണ് സാധാരണയായി ബാങ്കുകള്‍ വായ്പയായി നല്‍കുന്നത്.


അപ്പാര്‍ട്ട്‌മെന്റിന്റെയോ, വില്ലയുടെയോ ആകെ തുകയുടെ 80 ശതമാനം വരെ വായ്പയായി ലഭിക്കും. വായ്പ തിരച്ചടയ്ക്കാനുള്ള ശേഷി കൂടി കണക്കിലെടുത്താണ് ഈ വിധത്തില്‍ ബാങ്ക് ഭവനവായ്പകള്‍ അനുവദിക്കുക.

Repayments

നിങ്ങളെടുക്കുന്ന വായ്പയുടെ കാലാവധിയും നിങ്ങളുടെ പ്രായവും പരിഗണിച്ചാണ് ഓരോ ബാങ്കും ഭവനവായ്പയുടെ തിരിച്ചടവ് നിശ്ചയിക്കുന്നത്. 5 മുതല്‍ 20 വര്‍ഷം വരെയാണ് സാധാരണയായി വായ്പയുടെ കാലാവധിയായി നിശ്ചയിക്കുന്നത്.


എല്ലാ മാസവും തുല്യ ഗഡുക്കളായി (ഇ.എം.ഐ) വായ്പ തിരി്ച്ച് അടയ്‌ക്കേണ്ടതാണ്.


Premature Closure

ഭവനവായ്പയുടെ കാര്യത്തില്‍ കാലാവധിയ്ക്ക് മുന്‍പ് തുക മുഴുവന്‍ അടയ്ക്കുന്നതു കൊണ്ട് അധിക ചാര്‍ജുകള്‍ ഒന്നും തന്നെ ബാങ്കുകള്‍ ഈടാക്കുന്നില്ല. ഇന്ന് വായ്പയെടുത്ത് നാളെ അക്കൗണ്ട് അവസാനിപ്പിച്ചാലു ബാങ്കുള്‍ ഇക്കാര്യത്തില്‍ അധികചാര്‍ജുകള്‍ ഉപയോക്താവിനു മേല്‍ ഈടാക്കുന്നില്ലെന്നു സാരം.


Security for Home Loan

കെ.സി.സി ഹോംസില്‍ നിന്നും വാങ്ങുന്ന വില്ലയോ, അപ്പാര്‍ട്ട്‌മെന്റോ ആയിരിക്കും ഭവനവായ്പകള്‍ അനുവദിക്കുന്നതിനു ബാങ്കുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന സെക്യൂരിറ്റി. കെസിസി ഹോംസും നിങ്ങളും തമ്മില്‍ സെയില്‍ അല്ലെങ്കില്‍ നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയാല്‍ ഭവനവായ്പ നിങ്ങള്‍ക്ക് അനുവദിക്കും. മറ്റ് കൊളാറ്ററല്‍ സെക്യൂരിറ്റികള്‍ ഒന്നും തന്നെ ആവശ്യമില്ല.

Home loans can be availed by..

 • ഇന്ത്യന്‍ പൗരന്മാര്‍
 • എന്‍ആര്‍ഐ (പ്രവാസികള്‍)
 • ഇന്ത്യയില്‍ ജനിച്ച വിദേശ പൗരത്വമുള്ളവര്‍
 • Interest Rates

  ഏപ്രില്‍ 2016-ലെ നിരക്കു പ്രകാരം ഭവനവായ്പയ്ക്ക് ഈടാക്കുന്നത് 9.50 പലിശയാണ്. അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് പലിശ കണക്കാക്കുന്നത്. 9.5 ശതമാനം പലിശനിരക്കില്‍ ഒരു ലക്ഷം രൂപയ്ക്ക് 15 വര്‍ഷത്തേക്ക് പ്രതിമാസം 1041 രൂപയും 20 വര്‍ഷത്തേക്ക് 929 രൂപയുമാണ് തിരിച്ചടവ്.

  നികുതിനിയമം പ്രകാരം ഇന്ത്യന്‍ പൗരന് ഭവനവായ്പയ്ക്ക് വരുമാനനികുതി ഇളവ് ലഭിക്കും.

  Home Loan for NRI's

  ഭവനവായ്പ ലഭിക്കുന്നതിനായി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നതാണ് പ്രവാസികള്‍ക്കുള്ള നേട്ടം. ഞങ്ങള്‍ നിങ്ങളുടെ വിദേശത്തെ വിലാസത്തിലേക്ക് എല്ലാവിധ രേഖകളും ഒപ്പു വയ്ക്കുന്നതിനായി അയച്ചു തരും.

  നാട്ടിലുള്ള നിങ്ങളുടെ പ്രതിനിധിയില്‍ ഒരാള്‍ക്ക് പവര്‍ ഓഫ് അറ്റോണി നല്‍കിയാല്‍ അവര്‍ക്ക് നിങ്ങളുടെ അസാന്നിധ്യത്തില്‍ രേഖയില്‍ ഒപ്പു വയ്ക്കാം. പവര്‍ ഓഫ് അറ്റോണിയില്‍ എംബസി അറ്റസ്‌റ്റേഷന്‍ നിര്‍ബന്ധമാണ്.

  LOAN ELIGIBILITY FOR NRIS

 • സാലറി സര്‍ട്ടിഫിക്കറ്റ്/ സ്ലിപ്പ്
 • ആറു മാസത്തെ ഓവര്‍സീസ് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്.
 • ഇന്ത്യയിലെ എന്‍ആര്‍ഈ അക്കൗണ്ടിനെ സംബന്ധിച്ച വിവരങ്ങള്‍
 • 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
 • പാസ്‌പോര്‍ട്ടിന്റെ കോപ്പി/ ഒസിഐ കാര്‍ഡ്

 • അപേക്ഷകന്റെ രേഖകള്‍ പ്രകാരം മതിയായ ഭവനവായ്പ ലഭിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിന്റെയോ, ഭാര്യയുടെയോ സംയുക്ത അപേക്ഷയും ബാങ്ക് പരിഗണിക്കും. ഇതിനായി ഈ രേഖകള്‍ എല്ലാം തന്നെ ഹാജരാക്കേണ്ടതുണ്ട്.