The Team

അനുഭവപരിചയത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും വേറിട്ട ശക്തമായ കെട്ടുറപ്പോടു കൂടിയ ടീമാണ് കെ.സി.സി ഹോംസിന്റെ കരുത്ത്. റിട്ട. ഗവ. ചീഫ് എന്‍ജിനയറായ ശ്രീ.പി.വി ജോര്‍ജില്‍ നിന്നും പകര്‍ന്നു ലഭിച്ച ദീപനാളത്തെയാണ് രണ്ട് പതിറ്റാണ്ടിന്റെ അനുഭവജ്ഞാനം നല്‍കിയ വഴികളിലൂടെ നിലനിര്‍ത്താന്‍ കെ.സി.സി ഹോംസിന്റെ മാനേജിങ് ഡയറക്ടറായ ശ്രീ. വക്കച്ചന്‍ ജോര്‍ജിനു കഴിഞ്ഞത്.

ഗുണമേന്മയിലും നിലവാരത്തിലും വിശ്വാസ്യതയിലുമൊക്കെ ഒന്നാമതെത്താന്‍ കെ.സി.സി ഹോംസിനെ സഹായിച്ച ഘടകങ്ങളാണിത്. കോട്ടയത്തിന്റെ ഭവനനിര്‍മ്മാണ പദ്ധതികളില്‍ എക്കാലവും വിശ്വാസ്യതയുടെ കെട്ടുറപ്പ് കസ്റ്റമേഴ്‌സിനു പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് കെ.സി.സി ഹോംസിന്റെ ഊര്‍ജവും വിജയരഹസ്യവും.

ക്വാളിറ്റി പോളിസി

  • ഉയര്‍ന്ന വിലയിലല്ല, ഉയര്‍ന്ന നിലവാരത്തിലാണ് കാര്യമെന്ന തത്ത്വം എക്കാലവും സൂക്ഷിച്ചു വയ്ക്കാന്‍ കഴിഞ്ഞു.

  • കെട്ടിടനിര്‍മ്മാണ മേഖലയില്‍ ഏറ്റവും മികച്ചതും ആധുനികവുമായ എല്ലാ പ്രൊഡക്ടുകളും ഉപയോഗിക്കുന്നു.

ഞങ്ങളുടെ കമ്മിറ്റ്‌മെന്റ്

കെട്ടിടനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങള്‍ ഏറ്റവും മികച്ചതു തന്നെയായിരിക്കണമെന്ന നിലപാടില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറല്ല. എല്ലാ പ്രൊജക്ടുകളിലും ഞങ്ങള്‍ പുലര്‍ത്തുന്ന അടിസ്ഥാന കെട്ടിടനിര്‍മ്മാണ തത്ത്വങ്ങള്‍ ശ്രദ്ധിക്കുക.

  • എല്ലാ കോണ്‍ക്രീറ്റ് ജോലികളിലും (ആര്‍സിസി) ഒരു ക്യുബിക്ക് മീറ്ററിനു വേണ്ടി 350 കിലോ (7 ബാഗുകള്‍) സിമന്റ് ഉപയോഗിക്കുന്നു.

  • കോണ്‍ക്രീറ്റിങ്ങിനു വേണ്ടി ഐഎസ്‌ഐ സ്റ്റീല്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു.

  • സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെയും ഉപദേശത്തോടെയുമാണ് എല്ലാ വില്ലകളുടെയും ഫഌറ്റുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

  • എല്ലാ കോണ്‍ക്രീറ്റിങ് ജോലികള്‍ക്കു വേണ്ടിയും കഴുകിയ എംസാന്‍ഡ് മാത്രം ഉപയോഗിക്കുന്നു.
  • കോണ്‍ക്രീറ്റില്‍ വെള്ളത്തിന്റെ അളവ് പരമാവധി കുറച്ച് ഉയര്‍ന്ന കരുത്ത് ഉറപ്പാക്കുന്നു. കൂടാതെ, അഡ്മിക്‌സ്‌ചേഴ്‌സ് ചേര്‍ക്കുകയും ചെയ്യുന്നു.
  • കോണ്‍ക്രീറ്റിങ്ങിനു വേണ്ടി ഫാക്ടറിയില്‍ നിന്നും പായ്ക്ക് ചെയ്തു 21 ദിവസങ്ങള്‍ക്കുള്ളിലുള്ള സിമന്റ് പാക്കറ്റുകള്‍ മാത്രം ഉപയോഗിക്കുന്നു.

  • കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ 10 ദിവസം ക്യൂര്‍ ചെയ്യുന്നു.

ക്ലൈന്റിനോ, ക്ലൈന്റ് നിര്‍ദ്ദേശിക്കുന്ന ഏതൊരാള്‍ക്കോ തങ്ങളുടെ ഫഌറ്റിന്റെയോ, വില്ലയുടെയോ നിര്‍മ്മാണത്തിന്റെ ഏതു ഘട്ടത്തില്‍ വേണമെങ്കിലും സൈറ്റ് സന്ദര്‍ശിക്കുകയും നിര്‍മ്മാണ പുരോഗതി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം.


ടോപ് ഗ്രേഡ് ആര്‍ക്കിടെക്ടുകളെ മാത്രം എല്ലാ പ്രോജക്ടുകളിലേക്കും നിയോഗിക്കുന്നതിനാല്‍ ഉയര്‍ന്ന ഗ്യാരന്റിയുള്ള മനോഹരവും നിങ്ങള്‍ക്ക് തികച്ചും യോജിച്ചതും സുരക്ഷിതവുമായ വീട് തന്നെ കെ.സി.സി ഹോംസ് ഓരോ ക്ലൈന്റിനും സമ്മാനിക്കുന്നു.